അനു സിതാരയുടെ അനുജത്തി സിനിമയിലേക്ക്
തിരുവനന്തപുരം: അനു സിതാരയുടെ അനുജത്തി അനു സ്വനാര സലാമും വെള്ളിത്തിരയിലേക്ക്. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന സിനിമയിലൂടെയാണ് അനു സ്വനാര അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുന്നത്.''ഹൊറർ സിനിമയാണിത്.ആദ്യവസാനം ദുരൂഹത ഉണർത്തുന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്." അനു സ്വനാര ഒരു മാധ്യമത്തിുന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൽപറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ല സ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി, മാപ്പിളപ്പാട്ട് ഇനങ്ങളിൽ സ്ഥിരം മത്സരാർത്ഥിയാണ്. ഇക്കൊല്ലവും പങ്കെടുക്കുന്നുണ്ട്. കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ച ക്ഷണത്തിൽ ലാൽ, ഭരത്, അജ്മൽ അമീർ, കൃഷ്, ദേവൻ, ബൈജു സന്തോഷ്, റിയാസ് ഖാൻ, സ്നേഹ അജിത് എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീകുമാർ അരൂക്കുറ്റി രചന നിർവ്വഹിക്കുന്ന സിനിമ ദഷാൻ മൂവി ഫാക്ടറി, റോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താനും റെജി തന്പിയുമാണ് നിർമ്മിക്കുന്നത്. സിനിമയ്ക്ക് 40 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിട്ടുള്ളത്.

