ട്രോളുകളിൽ നിറഞ്ഞ് 4000 കോടിയുടെ 'രാമായണ' ട്രെയിലർ


ഷീബ വിജയൻ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനവും ട്രോളുകളും ശക്തമാകുന്നു. 4000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുമ്പോൾ രാവണനായി എത്തുന്നത് കന്നഡ താരം യഷ് ആണ്. ട്രെയിലറിൽ യഷിന്റെ മാസ് സ്ക്രീൻ പ്രസൻസ് വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, രൺബീർ കപൂറിന്റെ കാസ്റ്റിങ്ങിനും വനവാസ കാലത്തെ ക്ലീൻ ഷേവ് ലുക്കിനും വേഷവിധാനങ്ങൾക്കും നേരെ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കഥാപാത്രങ്ങളുടെ കാസ്റ്റിംഗ്, മേക്കപ്പ്, ഗ്രാഫിക്സ് എന്നിവയിൽ വലിയ പോരായ്മകൾ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം.

article-image

dfsdfdfdfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed