കാവേരി തർക്കത്തിൽ കുടുങ്ങി വിജയിയുടെ 'ജന നായകൻ'; പ്രദർശനം റദ്ദാക്കി
ഷീബ വിജയൻ
തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കം രൂക്ഷമായതോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ 'ജന നായകൻ' സിനിമയ്ക്കെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ബെംഗളൂരുവിലെയടക്കം നിരവധി തിയറ്ററുകളിൽ സിനിമയുടെ പ്രദർശനം തിയറ്റർ ഉടമകൾ സ്വമേധയാ നിർത്തിവെച്ചു. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കന്നഡ സംഘടനകൾ തെരുവിലിറങ്ങിയതോടെയാണ് തിയറ്ററുകൾക്ക് നേരെയും പ്രതിഷേധം ഉയർന്നത്. ചിലയിടങ്ങളിൽ തിയറ്ററുകളിലെ പോസ്റ്ററുകളും ബാനറുകളും പ്രതിഷേധക്കാർ കീറിമാറ്റുകയും, വിജയ് ചിത്രത്തിന് പകരം കന്നഡ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ക്രമസമാധാനം ഉറപ്പാക്കാൻ പലയിടത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ കർണാടക ഫിലിം ചേംബർ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
cbcfgcfg

