പ്രഭാസിന്റെ സഹോയുടെ വിതരണാവകാശം യുടെ വിതരണാവകാശം യഷ് രാജ് ഫിലിംസിന്


ഹൈദരാബാദ്: ബാഹുബലിയ്ക്ക് ശേഷം നടന്‍ പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ വിതരണാവകാശം വമ്പന്‍ തുകയ്ക്ക് യഷ് രാജ് ഫിലിംസ്  സ്വന്തമാക്കി. ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടാതെയുളള വിതരണമായിരിക്കും യഷ് രാജ് ഫിലിംസ് നടത്തുക. എന്നാല്‍, സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.

ആഗസ്റ്റ് പതിനഞ്ചിനാണ് സാഹോ റിലീസ് ചെയ്യുന്നത്. 300 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമയുടെ സംവിധായകന്‍ സുജിത് റെഡ്ഡിയാണ്. ശ്രദ്ധ കപൂറാണ് പ്രഭാസിന് നായികയായി എത്തുന്നത് .

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു  താരങ്ങള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed