പട്ടാഭിരാമന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
കൊച്ചി: ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന പട്ടാഭിരാമന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. തിങ്കൾ മുതൽ വെള്ളിവരെ, ആട് പുലിയാട്ടം, അച്ചായൻസ് എന്നീ സിനിമകൾക്കു ശേഷം ജയറാം- കണ്ണൻ താമരക്കുളം കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് പട്ടാഭിരാമൻ.ബൈജു, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, പ്രേംകുമാർ, മിയ, ഷീലു ഏബ്രഹാം എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏബ്രഹാം മാത്യുവാണ് സിനിമ നിർമ്മിക്കുന്നത്.

