വിവോ വൈ 15 വിപണിയിൽ
കൊച്ചി: എ.ഐ ട്രിപ്പിൾ റിയർ ക്യാമറയും 5000 എം.എ.എച്ച് ബാറ്ററിയുമായി വിവോ വൈ 15 വിപണിയിൽ. 13,990 രൂപയാണ് വില. 16.15 സെന്‍റിമീറ്റർ ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, 13 എം.പി പ്രധാന പിൻ ക്യാമറ, 8 എം.പി എ.ഐ സൂപ്പർ വൈഡ് ആംഗിൾ ക്യാമറ, 2 എം.പി ഡെപ്ത് ക്യാമറ, 16 എം.പി ഫ്രണ്ട് ക്യാമറ, ഹീലിയോ പി 22 പ്രോസസർ, 4 ജിബി റാം 64 ജിബി റോം, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് അക്വാ ബ്ലൂ, ബർഗണ്ടി റെഡ് എന്നീ നിറങ്ങളിലെത്തുന്ന വൈ 15ന്‍റെ പ്രധാന ഫീച്ചറുകൾ.

