അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലു ബോബി വീണ്ടും വിവാഹിതനായി
ഹൈദരാബാദ്: മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ ബോബി വീണ്ടും വിവാഹിതനായി. യോഗ പരിശീലകയായ മുംബൈ സ്വദേശിനി നീല ഷാ ആണ് വധു. 45കാരനായ അല്ലു ബോബി തന്നെയാണ് തന്റെ വിവാഹകാര്യം നവമാധ്യമത്തിലൂടെ അറിയിച്ചത്. 'ഞാന്‍ വിവാഹിതനായി..ഇതെനിക്ക് പുതിയ തുടക്കമാണ്. എന്നെ അനുഗ്രഹിക്കണം. ഞാന്‍ 2005-ല്‍ വിവാഹിതനായി 2016-ല്‍ സമാധാനപരമായി വിവാഹമോചിതനുമായി. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്. എന്റെ കുടുംബം എന്നെ പൂര്‍ണമായും ഇതില്‍ പിന്തുണയ്ക്കുന്നു. നീലിമ ബാന്‍ഡിയാണ് ആദ്യഭാര്യ ഇരുവര്‍ക്കും അല്ലു അന്‍വിത എന്നൊരു മകളുമുണ്ട്. ഹൈദരാബാദില്‍ വെച്ച് നടന്ന വിവാഹത്തില്‍ അല്ലു അര്‍ജ്ജുന്‍ പങ്കെടുത്തില്ല.

