രാധിക ആപ്തെ ഹോളിവുഡിലേക്ക്
ന്യൂഡൽഹി: കഥാപാത്രങ്ങളെ അവതരിപ്പിച്ച രാധിക ആപ്തെ ഹോളിവുഡിലേക്ക്. അതും പ്രധാനവേഷത്തില്‍. ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ച അമേരിക്കന്‍ ചലച്ചിത്രപ്രവര്‍ത്തകയായ ലിഡിയ ഡീന്‍ പില്‍ചെര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യൻ വംശജ നൂര്‍ ഇനായത് ഖാന്‍ എന്ന നോറ ബക്കറെയാണ് രാധിക അപ്‌തെ അവതരിപ്പിക്കുന്നത്. ബ്രിട്ടണിലെ ആദ്യ വനിത വയർലെസ‌് ഓപ്പറേറ്ററായിരുന്ന നോറ ബക്കറെ നാസി ജര്‍മ്മനിയുടെ നീക്കങ്ങള്‍ അറിയാന്‍ ബ്രിട്ടണ്‍ നിയോഗിക്കുകയായിരുന്നു.
നാസിപ്പടയെ തകര്‍ക്കാന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ രൂപീകരിച്ച ബ്രിട്ടീഷ് ചാരസംഘടനയിലെ അംഗങ്ങളുടെ സംഭവബഹുലമായ ജീവിതകഥ പറയുന്ന ലിബ്രേറ്റ് എ കാൾ ടു സ്‌പൈ എഡിന്‍ബെറോ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തും.
കന്നിപ്രദര്‍ശനത്തിനായി ഇംഗ്ലണ്ടിലെത്തിയ രാധിക ആപ്‌തെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ലണ്ടനില്‍ പ്രമുഖ സംഗീതജ്ഞന്‍ ബെനഡിക്ട് ടൈലറെ വിവാഹം ചെയ‌്ത രാധികയെ തേടി ഹോളിവുഡില്‍നിന്ന് നിരവധി അവസരങ്ങള്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ഫാന്റസി ചിത്രം ദ് ആശ്രമം, ദേവ് പട്ടേല്‍ നായകനായ ഇംഗ്ലീഷ് ചിത്രം ദ വെഡ്ഡിങ് ഗസ്റ്റ് എന്നീ ചിത്രങ്ങളിലും രാധിക പങ്കാളിയായി. സിനിമകള്‍ ഉടന്‍ പുറത്തിറങ്ങും.

