മാര്‍ഗ്ഗംകളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
കൊച്ചി: കുട്ടനാടന്‍ മാര്‍പാപ്പ എന്ന് ചിത്രത്തിന് ശേഷം സംവിധായകന്‍ ശ്രീജിത്ത് വിജയ് ഒരുക്കുന്ന ഒരുക്കുന്ന ചിത്രം മാര്‍ഗ്ഗംകളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ഒരു മാര്‍ഗ്ഗവുമില്ലാതെ കളിച്ച കളിയെന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.
ഒരു ബോംബ് കഥ എന്ന സൂപ്പര്‍ഹിറ് ചിത്രത്തിന് ശേഷം ബിബിന്‍ ജോര്‍ജ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണിത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക.
ലിസ്റ്റിന്‍ സ്റ്റീവന്‍ , ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സുരഭി സന്തോഷ്, സൗമ്യാമേനോന്‍ , സിദ്ദിഖ്, ശാന്തി കഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരിഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര എന്നിവരും ചിത്രത്തില്‍ ഉണ്ട്.

