കോപ്പ അമേരിക്ക: ഇക്വഡോറിനെ കീഴടക്കി ചിലി ക്വാർട്ടറിൽ


സാൽവഡോർ: കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ചിലി ക്വാർട്ടറിൽ. 2−1ന് ഇക്വഡോറിനെ കീഴടക്കിയാണ് ചിലി ഗ്രൂപ്പ് സിയിൽ നിന്ന് ക്വാർട്ടർ ഉറപ്പിച്ചത്.  തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചിലി എട്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു. ജോസ് പെട്രോ ഫ്യൂൻസാലിഡയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 26−ാം മിനിറ്റിൽ എന്നർ വലൻസിയയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ചിലി ലീഡ് ഉയർത്തി. 51−ാം മിനിറ്റിൽ അലക്സിസ് സാഞ്ചസാണ് ചിലിയുടെ വിജയഗോൾ കണ്ടെത്തിയത്.  ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളും ജയിച്ച ചിലി ആറ് പോയിന്‍റുകളുമായി പട്ടികയിൽ ഒന്നാമതാണ്. നാല് പോയിന്‍റുള്ള ഉറുഗ്വെയാണ് രണ്ടാമത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed