മോളി കണ്ണമാലിയ്ക്ക് താങ്ങായി താരസംഘടന


കൊച്ചി താരസംഘടനയായ'അമ്മ'യില്‍ അംഗമല്ലെങ്കിലും നടി മോളി കണ്ണമാലിയ്ക്ക് വീട് പണിതു നല്‍കാന്‍ തീരുമാനിച്ചതായി അമ്മയുടെ സെക്രട്ടറി ഇടവേള ബാബു. അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനാണ് തീരുമാനം.

ജൂണ്‍ ഒന്നിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതായും ഇക്കാര്യം മോളി കണ്ണമാലിയെ അറിയിച്ചെന്നും ഇടവേള ബാബു പറഞ്ഞു. അക്ഷരവീട് ടീം ഈ ആഴ്ച തന്നെ മോളി കണ്ണമാലിയെ സന്ദര്‍ശിക്കുകയും വീട് നിര്‍മ്മിക്കാനുള്ള സ്ഥലം കാണുകയും ചെയ്യും. മകനും കുടുംബത്തിനും ഒപ്പം ഷെഡ്ഡില്‍ താമസിക്കുന്ന മോളികണ്ണമാലിയുടെ ദുരിതം വീഡിയോ ബോഗര്‍മാരും വിവിധ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു.

മകന് വീട് പണിയാനായി മേമാളി കണ്ണമാലിയുടെ സഹായാഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരസംഘടനയുടെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed