നടന്‍ അശോകന്റെ സംഗീത സംവിധാനത്തിൽ ഗാനഗന്ധർവ്വൻ പാടുന്നു
കൊച്ചി: നടന്‍ അശോകന്‍ സംഗീത സംവിധായകനാകുന്നു. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്റെ പാട്ടിനാണ് അശോകന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കേരളത്തെ നടുക്കിയ കെവിന്‍ വധക്കേസിനെ ആസ്പദമാക്കി 'ഒരു ദുരഭിമാനക്കൊല' എന്ന പേരില്‍ നവാഗതനായ മജോ മാത്യു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയിലെ ഗാനങ്ങൾക്കാണ് അശോകൻ സംഗീതം പകരുന്നത്.
ചിത്രത്തിൽ പ്രധാന വേഷത്തിലും അശോകന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉഷമേനോന്‍, സുമേഷ് കൂട്ടിക്കല്‍ എന്നിവരാണ് ഗാനരചയിതാക്കള്‍. രണ്ട് ഗാനങ്ങളില്‍ ഒന്ന് മനോജ് തിരുമംഗലം എന്ന നവാഗത ഗായകനാണ് ആലപിക്കുന്നത്. ഇന്ദ്രന്‍സ്, നന്ദു, നിവേദിത, അംബിക മോഹന്‍, സബിത എന്നിവരാണ് മറ്റു താരങ്ങള്‍. ഇന്‍പെയര്‍ സിനിമയുടെ ബാനറില്‍ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ക്യാമറ രാജേഷ് കളത്തിപ്പടിയാണ്.

