രണ്ടാമൂഴം: കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി


കോഴിക്കോട്: രണ്ടാമൂഴം കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതിയാണ് ആവശ്യം തള്ളിയത്. കേസ് വീണ്ടും ഡിസംബര്‍ ഏഴിന് പരിഗണിക്കും. രണ്ടാമൂഴം സിനിമയാകുന്നതില്‍ തര്‍ക്കമുണ്ടായാല്‍ ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ പൂര്‍ണമായും കരാര്‍ ലംഘനം നടന്ന സാഹചര്യത്തില്‍ ആര്‍ബിട്രേറ്റര്‍ക്ക് പ്രസക്തിയില്ലെന്ന് എംടി വാസുദേവന്‍ നായരും കോടതിയില്‍ വാദിച്ചു.

തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെയും വാദം കേട്ടതിന് ശേഷമാണ് ആര്‍ബിറ്ററേറ്റര്‍ വേണ്ടെന്ന് കോടതി ഉത്തരവിട്ടത്. കേസ് കേസായി തന്നെ മുന്നോട്ടുപോകും. കേസ് വീണ്ടും ഡിസംബര്‍ ഏഴിന് കോടതി പരിഗണിക്കും.

കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്. തിരക്കഥ സിനിമയാക്കുന്നതിന് നേരത്തേ തന്നെ കോടതി താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed