വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ്: ടെൻഡർ നടപടികൾ ആരംഭിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ വിദേശികൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് അറിയിച്ചു. പാർലമെന്റിൽ എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഫീസുകൾ പുനഃപരിശോധിക്കുമെന്നും, 2029 വരെ ഘട്ടംഘട്ടമായുള്ള ഫീസ് വർദ്ധനവ് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സേവനങ്ങളുടെ ഗുണനിലവാരവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
dsdsadsasas
