മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ: യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ന്യൂയോർക്ക്: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈന്റെ അധ്യക്ഷതയിൽ ന്യൂയോർക്കിൽ നടക്കുന്ന യുഎൻ രക്ഷാസമിതി യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

യുഎഇ വിദേശകാര്യ സഹമന്ത്രി ലാന നുസൈബയും ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നയതന്ത്ര പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന ഇറാൻ ആക്രമണങ്ങളും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി.

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നീക്കങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും പ്രാദേശിക സുസ്ഥിരതയ്ക്കും ഉണ്ടാക്കുന്ന ഭീഷണികളെക്കുറിച്ച് മന്ത്രി യുഎൻ മേധാവിയെ ധരിപ്പിച്ചു. ലോകസമാധാനം നിലനിർത്തുന്നതിനും മാനുഷിക പ്രവർത്തനങ്ങൾക്കും സുസ്ഥിര വികസനത്തിനുമായി ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങളെ ബഹ്‌റൈൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

qew്ൗൗേൗേൈൗൈോ്ോൗൈ

You might also like

  • NEC

Most Viewed