എയർ ട്രാഫിക് കൺട്രോൾ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ ബഹ്‌റൈൻ; പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം സെർവീസുകൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ സിവിൽ ഏവിയേഷൻ മേഖലയിലെ എയർ ട്രാഫിക് മാനേജ്‌മെന്റ് വിഭാഗത്തിലേക്ക് സ്വദേശി ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു. ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം വിമാന സർവീസുകളാണ് (500,000 flights) എയർ ട്രാഫിക് മാനേജ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അതീവ ശ്രദ്ധയും സാങ്കേതിക കൃത്യതയും ആവശ്യമായ ഈ മേഖലയിൽ പ്രവർത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കാൻ മികച്ച സൗകര്യങ്ങളാണ് മന്ത്രാലയം ഒരുക്കുന്നത്.

സിവിൽ സർവീസ് ബ്യൂറോയുമായി സഹകരിച്ചാണ് യോഗ്യരായ ബഹ്‌റൈനികളെ ഈ തസ്തികകളിലേക്ക് കണ്ടെത്തുന്നത്. ഇതിനായുള്ള പ്രത്യേക സമിതി ഇന്റർവ്യൂ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുമെന്നും, അതുവഴി എയർ ട്രാഫിക് കൺട്രോൾ മേഖലയിൽ മികച്ച രീതിയിൽ സേവനം അനുഷ്ഠിക്കാൻ അവരെ പ്രാപ്തരാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

article-image

zcdxczxcxzzcx

You might also like

  • NEC

Most Viewed