ഇറാൻ്റെ ആക്രമണം: കമ്പനി പരിസരത്തെ തീ നിയന്ത്രണവിധേയമാക്കി ബഹ്റൈൻ സിവിൽ ഡിഫൻസ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ഇറാൻ്റെ ആക്രമണത്തെ തുടർന്ന് ഒരു പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലുണ്ടായ വൻ തീപിടുത്തം ബഹ്റൈൻ സിവിൽ ഡിഫൻസ് വിഭാഗം പൂർണ്ണമായും അണച്ചതായി അഭ്യന്തരമന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പ്രസ്തുത സൗകര്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീ പടരുന്നത് തടയുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

സംഭവസ്ഥലത്ത് സുരക്ഷാ ഏജൻസികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും വിപുലമായ പരിശോധനകൾ നടത്തിവരികയാണ്. തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി.

article-image

qwwqqwseqws

You might also like

  • NEC

Most Viewed