നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന ‘ലൗ ആക്ഷൻ ഡ്രാമ'
നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെയും പാർവ്വതിയുടെയും പേരുകളാണ് നിവിനും നയൻതാരയ്ക്കും. നിവിൻ തളത്തിൽ ദിനേശനായെത്തുന്പോൾ നയൻതാര ശോഭയാകുന്നു. പഴയ തളത്തിൽ ദിനേശന്റെ കുറെ കോംപ്ലക്സുകൾ പുതുതലമുറയിലെ ദിനേശനുമുണ്ട്. എന്നാലിത് ആദ്യസിനിമയുടെ രണ്ടാം ഭാഗമല്ലെന്നാണ് അറിയുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വർഗ്ഗീസ് നിർമ്മാണപങ്കാളിയുമാണ്. ഷാൻ റഹ്്മാനാണ് സംഗീതം. ചിത്രസംയോജനം വിവേക് ഹർഷൻ. ചിത്രീകരണം മാർച്ചിൽ തുടങ്ങും.



