ലി­സി­ അഭി­നയരംഗത്ത് തി­രി­ച്ചെ­ത്തു­ന്നു­


മലയാ­ളത്തി­ന്റെ­ പ്രി­യ നടി­ ലി­സി­ അഭി­നയരംഗത്ത് തി­രി­ച്ചെ­ത്തു­ന്നു­. മകൾ കല്യാ­ണി­ അഭി­നയരംഗത്ത് അരങ്ങേ­റ്റം കു­റി­ക്കു­ന്ന തെ­ലു­ങ്ക് സി­നി­മയി­ലൂ­ടെ­യാണ് അമ്മയും രണ്ടാം വരവി­നെ­ത്തു­ന്നത്. കൃ­ഷ്ണ ചൈ­തന്യയാണ് ഈ ചി­ത്രം സംവി­ധാ­നം ചെ­യ്യു­ന്നത്. ചി­ത്രത്തിൽ‍ താ­നൊ­രു­ പ്രധാ­നപ്പെ­ട്ട വേ­ഷമാണ് ചെ­യ്യു­ന്നതെ­ന്ന് ലി­സി­ പറയു­ന്നു­. ന്യൂ­യോ­ർ­ക്കിൽ വെ­ച്ച് ഒരു­പാട് വർ­ഷങ്ങൾ­ക്ക് ശേ­ഷം ക്യാ­മറയെ­ അഭി­മു­ഖീ­കരി­ച്ചതെ­ന്നും ഉത്കണ്ഠ ഉണ്ടാ­യി­രു­ന്നെ­ങ്കി­ലും ത്രി­ല്ലിംഗ് നി­മി­ഷമാ­യി­രു­ന്നെ­ന്നും ലി­സി­ പറഞ്ഞു­. ന്യൂ­യോ­ർ­ക്കിൽ ആദ്യ ഷെ‍­‍ഡ്യൂൾ ഷൂ­ട്ടിംഗ് പൂ­ർ­ത്തി­യാ­യെ­ന്നും ലി­സി­ അറി­യി­ച്ചു­.
ഇരു­പത്തി­രണ്ടാം വയസിൽ‍ നി­റയെ­ അവസരങ്ങളു­ള്ളപ്പോൾ‍ അഭി­നയം നി­ർ‍­ത്തേ­ണ്ടി­വന്നതിൽ‍ കു­റ്റബോ­ധമു­ണ്ടെ­ന്ന് ലി­സി­ പറയു­ന്നു­. ഇന്നും കു­റ്റബോ­ധം തോ­ന്നു­ന്ന ഒരു­ തീ­രു­മാ­നമാണ് അത്. തീ­ർ‍­ച്ചയാ­യും നഷ്ടപ്പെ­ട്ട ആ കാ­ലവും ആ വേ­ഷങ്ങളും ഇനി­ തി­രി­ച്ചു­കി­ട്ടി­ല്ല. രണ്ടാം ഇന്നിംഗ്സിൽ‍ കൂ­ടു­തൽ‍ മെ­ച്ചപ്പെ­ടു­ത്താ­നാ­കു­മെ­ന്നാണ് പ്രതീ­ക്ഷ- ലി­സി­ കു­റി­ച്ചു­. കഴി­ഞ്ഞ മൂ­ന്ന് വർ­ഷത്തി­നി­ടെ­ മലയാ­ളത്തിൽ നി­ന്നും തമി­ഴി­ൽ നി­ന്നും തെ­ലു­ങ്കിൽ നി­ന്നും നി­രവധി­ അവസരങ്ങൾ ലഭി­ച്ചി­രു­ന്നു­. തമി­ഴിൽ ഗൗ­തം മേ­നോൻ ഒരു­ വി­ഷയം പറഞ്ഞി­രു­ന്നു­. വൈ­കാ­തെ­ ഒരു­ മലയാ­ള ചി­ത്രത്തി­ലും അഭി­നയി­ക്കു­മെ­ന്നും ലി­സി­ പറഞ്ഞു­. മോ­ഹൻ­ലാ­ലി­നും മു­കേ­ഷി­നു­മൊ­പ്പം ഹി­റ്റ് ജോ­ടി­യാ­യ ലി­സി­ 1994ൽ സോ­മനാഥ് സംവി­ധാ­നം ചെ­യ്ത ചാ­ണക്യസൂ­ത്രത്തി­ലാണ് അവസാ­നമാ­യി­ വേ­ഷമി­ട്ടത് 1990ലാ­യി­രു­ന്നു­ പ്രി­യദർ­ശനു­മാ­യു­ള്ള വി­വാ­ഹം. 2016ൽ ഇരു­വരും തമ്മിൽ പി­രി­യു­കയും ചെ­യ്തു­.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed