ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ : മനാമ ഗോൾഡ് സിറ്റിയിലെ ദുബായ് ഗോൾഡ് ജീവനക്കാരനായിരുന്ന കോഴിക്കോട് വടകര മാക്കൂൽ പീടിക അമ്പലപ്പറമ്പത്ത് ഫർവീസ് (36) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായി കുറച്ചു കാലമായി നാട്ടിൽ ചികിത്സയ്ക്ക് പോയിരുന്നതാണ്. ഇന്ന് രാവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഭാര്യ റുബീന ,മക്കൾ ഹംദാ ഫർവീസ് (4), മുഹമ്മദ് ഫൈസാൻ ഫർവീസ് (2). വീടിനടുത്ത പള്ളിയിൽ ഇന്ന് രാവിലെ ഖബറടക്കം നടന്നു. പരേതന്റെ നിര്യാണത്തിൽ ദുബായ് ഗോൾഡ് മാനേജുമെന്റും ജീവനക്കാരും അനുശോചിച്ചു.


