ആരാധകരെ കാണാൻ അമിതാഭ് ബച്ചൻ എത്തിയത് 'ബുള്ളറ്റ് പ്രൂഫ്' ഗ്ലാസ് എൻക്ലോസറിൽ; ബോളിവുഡിൽ സുരക്ഷ ശക്തം


ശാരിക

മുംബൈ: വർഷങ്ങളായി തുടർന്നുപോരുന്ന ഞായറാഴ്ചകളിലെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കായി പുതിയ സുരക്ഷാ ക്രമീകരണങ്ങളോടെ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. പൂർണ്ണമായും സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എൻക്ലോസറിനുള്ളിൽ നിന്നാണ് താരം ആരാധകരെ കാണാൻ വസതിക്ക് പുറത്തെത്തിയത്. മുംബൈയിലെ വസതിയായ 'ജൽസ'യ്ക്ക് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെ അഭിവാദ്യം ചെയ്യാനാണ് ബിഗ് ബി എത്തിയത്.

സാധാരണയായി ഞായറാഴ്ചകളിൽ വസതിക്ക് മുന്നിലെ ഉയരമുള്ള പ്രത്യേക പ്ലാറ്റ്‌ഫോമിൽ നിന്നാണ് താരം ആരാധകരെ കൈവീശി കാണിക്കാറുള്ളത്. എന്നാൽ ഇത്തവണ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിൽ നിലയുറപ്പിച്ചാണ് താരം അഭിവാദ്യം ചെയ്തത്. ബിഗ് ബിക്കൊപ്പം മകനും നടനുമായ അഭിഷേക് ബച്ചനും സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സമീപത്തുണ്ടായിരുന്നു. ഈ പുതിയ സുരക്ഷ മുംബൈ പൊലീസിന്റെ നിർദ്ദേശപ്രകാരമുള്ളതാണോ അതോ താരത്തിന്റെ വ്യക്തിപരമായ തീരുമാനമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിൽ അമിതാഭിന്റെ വസതി ഉൾപ്പെടെയുള്ള മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടന്റെ വസതിക്ക് ചുറ്റും പൊലീസും സുരക്ഷാ ഏജൻസികളും ജാഗ്രത ശക്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ ആക്രമണശ്രമം ഉണ്ടായതും അക്രമികളുടെ ലക്ഷ്യത്തിൽ മറ്റ് പ്രമുഖ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും ബോളിവുഡിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ചയിൽ ബിഗ് ബി പ്രത്യേക മുൻകരുതൽ സ്വീകരിച്ചത്.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed