ഫോക്കസ് ' കുവൈറ്റ് സ്വീകരണം നൽകി
കുവൈത്ത് സിറ്റി : ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ് ) കുവൈറ്റ് - ലോജി കോം കമ്പനിയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന മുഴു ദിന ആട്ടോ കാഡ്-റിവിറ്റ് ശില്പശാലയിൽ മുഖ്യ പ്രഭാക്ഷകയായി എത്തിയ യു എസ്സ് ആട്ടോ ഡെസ്ക്ക് ഇവാൻജലിസ്റ്റ് മിസ് -ലയ്യാൻ അല്ലനു കുവൈറ്റ് എയർപോർട്ടിൽ ഫോക്കസ് കുവൈറ്റ് ഭാരവാഹികൾ സ്വീകരണം നൽകി. എൻജിനിയറിംഗ് ഡിസൈൻ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമാകുന്ന റി വിറ്റ് (ബിം.) ആട്ടോ കാഡിനെക്കുറിച്ചും വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മുബാറക്ക് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടന്ന സെമിനാറിൽ ഈ രംഗത്തെ പ്രമുഖരും സംസാരിച്ചു. 'ഫോക്കസ് പ്രസിഡന്റ് ഡിസിൽവാ ജോൺ - ജനറൽ സെക്രട്ടറി റോയ് എബ്രഹാം - ട്രഷറർ സിറാജുദീൻ - ജനറൽ കൺവീനർ ബിനു മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.


