പത്മാ­വതി­: ദീ­പി­കയ്ക്കും രൺ­വീർ സിംഗി­നും പോ­ലീസ് സംരക്ഷണം


സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിക്കെതിരെ ഭീഷണികൾ പെരുകുന്ന പശ്ചാത്തലത്തിൽ സിനിമയിലെ താരങ്ങളായ ദീപികാ പദ്കോണിനും രണവീർ സിംഗിനും പോലീസ് സംരക്ഷണം ഏർപ്പെടുത്തി. സിനിമാസെറ്റിന് നേരേ ആക്രമണം നടന്നത്മുതൽ ബൻസാലിക്ക് മുംബൈ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. താരങ്ങൾക്ക് നേരേയും ഭീഷണിയുയർന്ന സാഹചര്യത്തിലാണ് ദീപികയ്ക്കും രൺവീറിനും പോലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചതെന്ന് മുംബൈ ജോയന്റ് പോലീസ് കമ്മീഷണർ ദേവന ഭാരതി അറിയിച്ചു. അതേസമയം, പത്മാവതി എന്ന സിനിമയുടെ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് തിരിച്ചയച്ചു. അപേക്ഷ പൂർണ്ണമാക്കി വീണ്ടും സമർപ്പിച്ചാൽ നിലവിലെ നിയമങ്ങൾക്ക് അനുസരിച്ച് സിനിമ പരിഗണിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു. രജപുത്ര ചരിത്രത്തിലെ ധീരവനിതയായ പത്മാവതിയെ അപകീർത്തിപ്പെടുത്തുന്നതാണ് സിനിമ എന്ന് ആരോപിച്ചാണ് ചില സംഘടനകൾ രംഗത്തുവന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed