വി­ദേ­ശ ഇന്ത്യക്കാർ‍ ബാ­ങ്ക് അക്കൗ­ണ്ടു­കൾ‍ ആധാ­റു­മാ­യി­ ബന്ധി­പ്പി­ക്കേ­ണ്ടതി­ല്ല


ന്യൂഡൽഹി : വിദേശ ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അറിയിച്ചു. പ്രവാസികൾ ബാങ്ക് അക്കൗണ്ടുകളും പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. വിദേശികളിൽ ഭൂരിഭാഗവും ആധാറിന് അർ‍ഹരല്ല. എൻ.ആർ.ഐകളോട് തിരിച്ചറിയൽ രേഖയായി ആധാർ‍ ആവശ്യപ്പെടരുതെന്നും നിർദ്ദേശമുണ്ട്. നിയമപ്രകാരം അർ‍ഹതയുള്ളവർ‍ക്ക് മാത്രം ലഭിക്കുന്ന തിരിച്ചറിയൽ‍ രേഖയാണ് ആധാറെന്ന് കേന്ദ്ര മന്ത്രിസഭ, കേന്ദ്രസർ‍ക്കാർ‍ വിഭാഗങ്ങൾ‍, സംസ്ഥാന സർ‍ക്കാരുകൾ‍ തുടങ്ങിയവർ‍ മനസ്സിലാക്കണം. വിദേശ ഇന്ത്യക്കാർ‍, ഇന്ത്യൻ വംശജർ‍ തുടങ്ങിയവർ‍ ആധാർ‍ ലഭിക്കുന്നതിന് അർ‍ഹരല്ല. ചില സർ‍ക്കാർ‍ വിഭാഗങ്ങളും ഏജൻസികളും സേവനങ്ങൾ‍ നൽ‍കുന്നതിനായി വിദേശ ഇന്ത്യക്കാരോടും ഇന്ത്യൻ വംശജരോടും ആധാറുമായി ബാങ്ക് അക്കൗണ്ടും പാൻകാർ‍ഡും ബന്ധിപ്പിക്കാനാവശ്യപ്പെട്ടുവെന്ന പരാതികൾ‍ ലഭിച്ചതിനെത്തുടർ‍ന്നാണ് യു.ഐ.ഡി.എ.ഐ.യുടെ വിശദീകരണം. 

അതേസമയം ബാങ്ക് അക്കൗണ്ടുകൾ‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2017−ലെ കള്ളപ്പണം വെളുപ്പിക്കൽ‍ നിയന്ത്രണ നിയമത്തിലും പാൻകാർ‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി നിയമത്തിലും വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ആധാറിന് അർ‍ഹതയുള്ളവർ‍ക്ക് ഇത് നിർ‍ബന്ധമാണെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed