കരൺ‍ ജോ­ഹർ‍ സി­നി­മ നി­രസി­ച്ച് അനു­ഷ്‌ക


സംവിധായകനും നിർമ്മാതാവുമായ കരൺജോഹറിന്റെ പുതിയ സിനിമയിലേക്കുള്ള ക്ഷണം നിരസിച്ച് നടി അനുഷ്‌ക ഷെട്ടി. അനുഷ്‌കയുടെ അടുത്തസുഹൃത്തും നടനുമായ പ്രഭാസിന്റെ നിർദ്ദേശപ്രകാരമാണ് താരം ഓഫർ നിരസിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നു.

നേരത്തെ, ഒരു പ്രതിഫല തർക്കത്തിൽ പ്രഭാസും കരൺ ജോഹറും തമ്മിൽ ഇടഞ്ഞു നിൽക്കുകയായിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി വിതരണാവകാശമുള്ള കരൺ ജോഹറിന്റെ പ്രൊഡക്ഷൻ കന്പനി ധർമ പ്രൊഡക്ഷൻസ് പ്രഭാസിനെ വച്ച് ബോളിവുഡ് ചിത്രം പ്ലാൻ ചെയ്തിരുന്നു.

എന്നാൽ‍, ബാഹുബലിയോടെ താരമൂല്യം കുതിച്ചുയർന്ന പ്രഭാസ് ബോളിവുഡ് ചിത്രത്തിന് 20 കോടി രൂപ പ്രതിഫലം ചോദിച്ചതോടെ കരൺ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ഇതിന് പിന്നാലെയാണ് അനുഷ്‌കയും കരണിന്റെ ക്ഷണം നിരസിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed