ബോളിവുഡ് നടൻ ഇന്ദർ കുമാർ അന്തരിച്ചു


മുംബൈ : ബോളിവുഡ് നടൻ ഇന്ദർ കുമാർ (43) അന്തരിച്ചു. അന്ധേരിയിലുള്ള വസതിയിൽവച്ച് ഇന്നലെ പുലർച്ചെ രണ്ടുമണിക്കായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. 20 സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. തിർച്ചി തോപിവാലെ (1998), കഹി പ്യാർ നാ ഹോ ജെയേ (2000), പെയിങ് ഗസ്റ്റ് (2009), വാണ്ടഡ് (2009) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചു ശ്രദ്ധേയനായിരുന്നു.

2011ൽ പുറത്തിറങ്ങിയ യെഹ് ദൂരിയാൻ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പുതിയൊരു ചിത്രത്തിൽ അഭിനിയിച്ചു വരുന്നതിനിടെയാണ് മരണം. ടിവി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

2014ൽ വിവാഹവാഗ്ദാനം നൽകി മോഡലിനെ പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഇന്ദർ കുമാറിനെ അറസ്റ്റു ചെയ്തതു വാർത്തയായിരുന്നു. താൻ മോഡലുമായി സൗഹൃദത്തിലായിരുന്നെന്നും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെന്നുമായിരുന്നു അന്നു നടന്റെ വാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed