ഒസ്കാര്‍ ജേതാവ് ആന്ദ്രേ വൈദ അന്തരിച്ചു


വാര്‍സ: പോളിഷ് സിനിമാ സംവിധായകനും ഒസ്കാര്‍ ജേതാവുമായ ആന്ദ്രേ വൈദ(90) അന്തരിച്ചു. നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച്‌കാലമായി ചികിത്സയിലായിരുന്നു.
ലോക സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2000 ത്തിലായിരുന്നു വൈദയെ ഓസ്കാറിന് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ നാല് സിനിമകളും ഓസ്കാറിന് പരിഗണിക്കപ്പെട്ടിരുന്നു. പ്രോമിസ്ഡ് ലാന്‍ഡ്(1976), ദ മെയ്ഡസ് ഓഫ് വില്‍ക്കോ(1980),മാന്‍ ഓഫ് അയേണ്‍(1982) കാട്ട്യന്‍(2008) എന്നീ ചിത്രങ്ങളാണ് ഓസ്കാറിന് പരിഗണിക്കപ്പെട്ടത്.

പോളിഷ് നഗരമായ സുവാക്കിയില്‍ 1926-ല്‍ ജനിച്ച വൈദ 1955 ല്‍ ആണ് തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed