കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം വെട്ടേറ്റു മരിച്ചു


കണ്ണൂർ: കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം വെട്ടേറ്റു മരിച്ചു. പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന്  ആരോപണം ഉയർന്നിട്ടുണ്ട്. പാതിരിയാട് ലോക്കൽ കമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനാനാണു മരിച്ചത്. വാളാങ്കിച്ചാലിൽ  ഇന്നു രാവിലെയാണ് സംഭവം നടന്നത്. 
അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ മോഹനൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. 

പ്രദേശത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ഇവിടെ സിപിഐഎം - ആർഎസ്എസ് അക്രമം അടുത്തകാലത്തു പതിവായിരുന്നു.ക‍ഴിഞ്ഞയാ‍ഴ്ച തൊക്കിലങ്ങാടിയില്‍ സിപിഐഎം പ്രവര്‍ത്തകനു നേരേ വധശ്രമമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed