കേദാർനാഥ് സന്ദർശനം: നടി സാറ അലി ഖാനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇസ്ലാമിക പണ്ഡിതൻ


ശാരിക

ഉത്തർപ്രദേശ്: പുതിയ ചിത്രമായ 'ഉഡ്താ തീർ' റിലീസിന് പിന്നാലെ കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച സംഭവത്തിൽ നടി സാറ അലി ഖാനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇസ്ലാമിക പണ്ഡിതൻ. നടിയുടെ ക്ഷേത്ര സന്ദർശനം ശരിയത്ത് നിയമപ്രകാരം ഹറാം ആണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തർപ്രദേശിൽ നിന്നുള്ള മതപണ്ഡിതൻ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി ബറേൽവി ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

ഒക്ടോബർ 25-നാണ് സാറ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ദർശനത്തിനായി ക്യൂ നിൽക്കുകയും തുടർന്ന് പ്രത്യേക പൂജയിലും ആരതിയിലും പങ്കെടുക്കുകയും ചെയ്ത നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ മതപണ്ഡിതൻ പരസ്യമായി രംഗത്തെത്തിയത്. ശരിയത്ത് നിയമപ്രകാരം മറ്റൊരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാകുന്നത് അനുവദനീയമല്ലെന്നും ഹറാം ആണെന്നുമാണ് മൗലാന ഷഹാബുദ്ദീൻ വ്യക്തമാക്കുന്നത്.

തന്റെ പ്രവർത്തിയിൽ സാറ തെറ്റുകാരിയെപ്പോലെ പശ്ചാത്തപിക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. നടൻ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിങ്ങിന്റെയും മകളാണ് സാറ അലി ഖാൻ. സാറ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിന്റെ പേരും പ്രധാന ലൊക്കേഷനും 'കേദാർനാഥ്' ആയിരുന്നു. തുടർന്ന് തന്റെ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയങ്ങളിൽ കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുന്നത് സാറ പതിവാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല സാറയുടെ കേദാർനാഥ് സന്ദർശനം വിവാദങ്ങളിലേക്ക് വഴിവെക്കുന്നത്. മുൻപും സമാനമായ രീതിയിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തന്റെ മാതാപിതാക്കളുടെ വിശ്വാസങ്ങളെ ഒരുപോലെ മാനിച്ചുകൊണ്ട് ഇരുമതങ്ങളുടെയും ആചാരങ്ങൾ പിന്തുടരാറും ആരാധനാലയങ്ങൾ സന്ദർശിക്കാറുമുണ്ടെന്ന് സാറ മുൻപ് വ്യക്തമാക്കിയിരുന്നു. നിലവിൽ ഉയർന്നുവന്ന പുതിയ വിവാദങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

article-image

്ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed