'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
ഷീബ വിജയൻ
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' സിനിമയുടെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിന് റെക്കോർഡ് പ്രതികരണം. റിലീസിന് മുൻപ് തന്നെ ചിത്രം കേരളത്തിൽ 4 കോടിയോളം രൂപയുടെ പ്രീസെയിൽ നേടി. പ്രധാന തിയേറ്ററുകളിലെല്ലാം റിലീസ് ദിനത്തിൽ മാരത്തൺ ഷോകൾ ഒരുക്കിയിട്ടുണ്ട്. തൃശൂർ രാഗം തിയേറ്ററിൽ ആദ്യ ദിനം 24 മണിക്കൂർ മാരത്തൺ ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്.
ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 40,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പിൽ മണിക്കൂറിൽ 12,000-ത്തിലധികം ടിക്കറ്റുകൾ വിറ്റ് ചിത്രം ചരിത്രം സൃഷ്ടിച്ചു. ബുക്കിംഗ് ആപ്പുകളും കൗണ്ടറുകളും വഴി ആദ്യ മണിക്കൂറിൽ മാത്രം ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. ഒക്ടോബർ 15-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ 800-ഓളം സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്.
ആദ്യ ഭാഗത്തിലെന്നപോലെ രണ്ടാം ഭാഗത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. ട്രെയിലറിലെ മോഹൻലാലിന്റെ മാസ് ലുക്കും ചർച്ചയായിട്ടുണ്ട്. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുമ്പോൾ ശിവ രാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും നെൽസണിന്റെ മാസ് സംവിധാനവും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുന്നു. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
cdsdadsadsdas

