അമിത് ഷാ രാജിവെയ്ക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
ഷീബ വിജയൻ
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭത്തിൽ ഏർപ്പെട്ട വിദ്യാർഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമരം അവസാനിപ്പിച്ചാൽ നടപടിയുണ്ടാകില്ലെന്ന ഉറപ്പ് ലംഘിച്ചാണ് വിദ്യാർഥികളെ തടങ്കലിലാക്കുന്ന പ്രതികാര നടപടി സർക്കാർ സ്വീകരിക്കുന്നതെന്ന് ഖാർഗെ എക്സിൽ കുറിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തിയ യുവാക്കളെ കുറ്റവാളികളായി ചിത്രീകരിക്കുകയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തരമന്ത്രി വിഷയത്തിൽ പാർലമെന്റിൽ നിലപാട് വ്യക്തമാക്കുന്നില്ലെന്നും, പ്രധാനമന്ത്രിക്ക് അല്പമെങ്കിലും നാണമുണ്ടെങ്കിൽ അമിത് ഷായെ രാജിവെപ്പിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
dfsdfsdsfads

