വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി സുഹൃത്തിനെ ടാ​ഗ് ചെയ്യാം


പുതിയ അപ്ഡേറ്റ് എത്തിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്റ്റാറ്റിസിലാണ് പുതിയ അപ്ഡേഷൻ എത്തിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക.

ഈ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ടാഗ് ചെയ്യാൻ കഴിയും. എന്നാൽ ഇത് മാറ്റാർക്കും കാണാൻ കഴിയില്ല. നിങ്ങൾ ടാഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ കഴിയുക. സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് എത്തിക്കും. ഇപ്പോഴുള്ള 30 സെക്കൻഡ‍് ദൈർഘ്യം ഒരു മിനിറ്റാക്കി ഉയർത്താനുള്ള നീക്കത്തിലാണ് മെറ്റ.

അധികം വൈകാതെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ലൈവ് വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ എത്തും. നിലവിൽ ടെക്സ്റ്റ്, ഇമേജ്, വീഡിയോ എന്നിവയാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാൻ സാധിക്കുന്നത്. പുതിയ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസ് ഇനി ലൈവ് ആക്കാൻ സാധിക്കും.

article-image

adsadsadsadsadsads

You might also like

  • Straight Forward

Most Viewed