വിദേശ രാജ്യങ്ങളുമായി ആദ്യമായി രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിച്ച് ഇന്ത്യ

വിദേശ രാജ്യങ്ങളുമായി രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിച്ച് ഇന്ത്യ. ദീർഘനാളത്തെ കാത്തിരിപ്പുക്കൊടുവിലാണ് രൂപയിൽ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റഷ്യയിലെ ഏതാനും സ്ഥാപനങ്ങളാണ് രൂപയിൽ വ്യാപാര ഇടപാടുകൾ ആരംഭിച്ചത്. നിലവിൽ, റഷ്യൻ വ്യാപാരത്തിനായി 17 വോസാട്രോ അക്കൗണ്ടുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റഷ്യൻ സ്ഥാപനങ്ങളുമായി വ്യാപാര ഇടപാടുകൾ ആരംഭിച്ചത്.
ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി രൂപയിൽ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും, നിലവിൽ രൂപയിൽ വ്യാപാരം ആരംഭിച്ചിട്ടില്ല. രൂപയിലുള്ള ഇടപാടുകൾ പ്രചാരത്തിലാകുന്നതോടെ, പണം കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കും. കൂടാതെ, കയറ്റുമതിയുടെ തോത് ഉയർത്താനും കഴിയുന്നതാണ്.
റഷ്യയ്ക്ക് പുറമേ, മ്യാൻമാർ, ബംഗ്ലാദേശ്, നേപ്പാൾ അടക്കം 35 ഓളം രാജ്യങ്ങൾ രൂപയിൽ ഇടപാട് നടത്താനുള്ള താൽപ്പര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഡോളർ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങളാണ് രൂപയിൽ വ്യാപാരം നടത്താൻ താൽപ്പര്യം അറിയിച്ചത്.
hfgh