സ്റ്റീവ് ജോബ്സ് ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് 218,750 ഡോളറിന് !


ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് 218,750 ഡോളറിന് (1.17 കോടി രൂപ). ഏഴുപതുകളുടെ മധ്യത്തിൽ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്ന ഒരു ജോഡി ബ്രൗൺ സ്വീഡ് ലെതർ ബിർക്കൻ സ്റ്റോക്ക് അരിസോണ ചെരുപ്പുകളാണ് ലേലത്തിലൂടെ വിറ്റുപോയതെന്ന് ലേല കമ്പനിയായ ജൂലിയൻസ് അറിയിച്ചു.
ഈ മാസം 11ന് തുടങ്ങിയ ലേല നടപടികൾ 13ന് അവസാനിച്ചു. ഒരു ജോഡി ചെരുപ്പിന് ലഭിക്കുന്ന ഏക്കാലത്തെയും ഉയർന്ന വിലയാണ് ഇതെന്നും ലേല കമ്പനി അറിയിച്ചു. കോർക്കും ചണവും ചേർന്ന് നിർമിച്ച ചെരുപ്പ് വർഷങ്ങളോളം ഉപയോഗിച്ചിരുന്നതിനാൽ സ്റ്റീവ് ജോബ്സിന്റെ പാദമുദ്ര പക്ഷമായിരുന്നു. അതേസമയം ചെരുപ്പ് സ്വന്തമാക്കിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

article-image

asd

You might also like

  • Straight Forward

Most Viewed