തിരുവനന്തപുരത്ത് നിന്നും മാലിദ്വീപിലേക്ക് കൂടുതൽ വിമാന സർവീസുകൾ


തിരുവനന്തപുരത്ത് നിന്നും മാലിദ്വീപിലേക്ക് വിമാന സർവീസുകളുടെ എണ്ണം കൂടുന്നു. മാലിദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിൻ്റെ സർവീസ് പുനഃരാരംഭിച്ചു. മാലിയിലേക്കുള്ള സർവീസുകളുടെ എണ്ണം മേയ് 29 മുതൽ ആഴ്ചയിൽ 5 ദിവസമായി വർദ്ധിക്കും. ഹാനിമാധുവിലേയ്ക്ക് ആഴ്ചയിൽ ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. മാലിയിലേക്ക് നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉള്ളത്. 

ബുധൻ, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസ് തുടങ്ങുന്നത്. മാലദ്വീപിൽ നിന്ന് ചികിത്സാർത്ഥം കേരളത്തിൽ എത്തുന്നവർക്കു പുറമേ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് മാലിദ്വീപിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed