ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാൻ

ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. അധാർമിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു. ടിക് ടോക്, പബ്ജി നിരോധനം എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല.
ബുധനാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്. കടുത്ത ഇസ്‌ലാമിസ്റ്റുകൾ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം അഫ്ഗാനിസ്ഥാൻ അപ്രതീക്ഷിത സംഭവങ്ങൾക്കു വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതിൽ ഏറ്റവും പുതിയതാണ്.