കേരളത്തിൽ സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ


കേരളത്തിൽ വീണ്ടും സ്വർ‍ണവിലയിൽ‍ കുതിപ്പ്. ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെയും 160 രൂപ കൂടിയിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർ‍ന്ന നിരക്കിലേക്ക് സ്വർ‍ണവില കുതിച്ചു. 22 കാരറ്റ് വിഭാഗത്തിൽ‍ ഇന്ന് മാത്രം ഒരു ഗ്രാമിന് വില 15 രൂപ ആണ് ഉയർ‍ന്നത്. ഒരുപവന്റെ വിലയിൽ‍ 120 രൂപയുടെ വർ‍ധനവുണ്ടായി. ഇന്നലെ ഗ്രാമിന് 20 രൂപ വർ‍ധിച്ച് 4540 രൂപയായിരുന്നു. ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. ഒരു പവന് ഇന്ന് 36440 രൂപയാണ്. 36320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർ‍ണത്തിന് വില. 

ഈ മാസത്തെ ഏറ്റവും ഉയർ‍ന്ന നിരക്കിലാണ് സ്വർ‍ണ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് വിഭാഗത്തിലും സ്വർ‍ണ്ണത്തിന്റെ വില വർ‍ധിച്ചു.ഗ്രാമിന് 15 രൂപയുടെ വർ‍ധനവാണ് ഈ വിഭാഗത്തിൽ‍ ഉണ്ടായത്. ഇന്ന് 24 കാരറ്റ് സ്വർ‍ണത്തിന് 4969 രൂപയാണ്. ഇന്ന് വെള്ളി ഗ്രാമിന് 68 രൂപയായി. ഇന്നലെ ഗ്രാമിന് 67 രൂപയായിരുന്നു വില.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed