ഇറാനിൽ 17−കാരിയായ ഭാര്യയുടെ തല വെട്ടിയെടുത്ത് ആൾക്കൂട്ടത്തിലൂടെ നടന്നു; യുവാവ് പിടിയിൽ


ഭാര്യയുടെ തല വെട്ടിയെടുത്ത് ആൾക്കുട്ടത്തിന് മുൻപിലൂടെ നടന്ന യുവാവ് അറസ്റ്റിൽ. ഇറാനിലെ അഹ്വാസ് നഗരത്തിലാണ് സംഭവം നന്നത്. മോന ഹൈദരിയെന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഒരു കൈയ്യിൽ ഭാര്യയുടെ തലയും മറ്റൊരു കൈയ്യിൽ കത്തിയും പിടിച്ചായിരുന്നു യുവാവിന്റെ നടത്തം.സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യഭിചാരം ആരോപിച്ചായിരുന്നു ഭർത്താവും ഭർത്താവിന്റെ സഹോദരനും ചേർന്ന് മോനയെ കൊലപ്പെടുത്തിയത്. പന്ത്രണ്ട് വയസുള്ളപ്പോഴായിരുന്നു മോന വിവാഹിതയായത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്.

ദുരഭിമാന കൊലപാതകത്തിൽ ഇറാനിൽ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കാര്യവകുപ്പ് ഉപാധ്യക്ഷ എൻസെ കസാലി പാർലമെന്റ് വിളിച്ചുകൂട്ടി. കൊലപാതകത്തെത്തുടർന്ന് ഗാർഹിക പീഡനത്തിനെതിരെ സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങൾ പരിഷ്കരിക്കുന്നതിനും വിവാഹത്തിനുള്ള നിയമപരമായ പ്രായം ഉയർത്തുന്നതിനുമുള്ള ആഹ്വാനങ്ങൾ രാജ്യത്ത് ശക്തമാകുകയാണ്. നിലവിൽ ഇറാനിലെ വിവാഹപ്രായം 13 വയസാണ്. നിയമപരമായ പഴുതുകൾ ഉള്ളതുകൊണ്ടാണ് ഇത്തരം ദുരഭിമാന കൊലപാതകങ്ങൾ നടക്കുന്നതെന്ന് അഭിഭാഷകനായ അലി മൊജ്തഹെദ്‌സാദെ പറഞ്ഞു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed