വാണിജ്യ സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ചു


ഫെബ്രുവരി ഒന്നുമുതൽ എണ്ണക്കമ്പനികൾ വാണിജ്യ ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ചതായി ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു ഇത്.

നിലവിൽ ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന് 1,907 രൂപയാണ് വില. അതേസമയം, സബ്സിഡിയില്ലാത്ത (14.2 കിലോഗ്രാം) ഇൻഡെയ്ൻ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില ഡൽഹിയിൽ 899.50 രൂപയാണ്. കൊൽക്കത്തയിൽ ഇത് 926 രൂപയാണ്.

അഞ്ച് കിലോ, 10 കിലോ കോമ്പോസിറ്റ്, അഞ്ച്കിലോ കോമ്പോസിറ്റ് ഭാരമുള്ള മറ്റ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ മാസവും പാചകവാതക നിരക്ക് പരിഷ്കരിക്കാറുണ്ട്.

2021 ഡിസംബർ ഒന്നിന് 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 100 രൂപ കൂട്ടി രാജ്യതലസ്ഥാനത്ത് 2,101 രൂപയാക്കിയിരുന്നു. വാണിജ്യ സിലിണ്ടറിന് 2012−13ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. 2,200 രൂപയായിരുന്നു അന്നത്തെ നിരക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed