കൂടുതൽ മേന്മകളുമായി നോകിയ 2.2


കൊച്ചി: അത്യാധുനിക സാങ്കേതിക മേന്മകളോടെ നോകിയ 2.2 ഫോണ്‍ എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കി. എഐ സാങ്കേതികതയും കുറഞ്ഞ വെളിച്ചത്തിൽ ചിത്രീകരണവും ഗൂഗിൾ അസിസ്റ്റന്‍റ് സപ്പോർട്ടും വിലക്കുറവുമെല്ലാം അടങ്ങുന്നതാണ് നോകിയ 2.2. ആൻഡ്രോയ്ഡ് വണ്‍ പ്രോഗ്രാം, 5.7 ഇഞ്ച് സ്ക്രീൻ, സെൽഫി നോച്ച് തുടങ്ങിയവ പുതിയ ഫോണിലുണ്ട്. രണ്ടു വർഷത്തെ ഒഎസ് അപ്ഗ്രെഡേഷൻ, മൂന്നു വർഷം പ്രതിമാസ സുരക്ഷാ അപ്ഡേഷൻ തുടങ്ങിയവയും നോക്കിയ 2.2ലുണ്ട്.

ഈ മാസം 30 വരെ 2/16 ജിബി സ്റ്റോറേജ് ഫോണിന് 6,999 രൂപയാണ് വില. 3/32 ജിബി ഫോണിന് 7,999 രൂപ. ഓഫർ കാലാവധി കഴിഞ്ഞാൽ യഥാക്രമം 7,999 രൂപയും 8,699 രൂപയുമായിരിക്കും വില. നോകിയ 2.2 ഉപയോഗിക്കുന്ന ജിയോ വരിക്കാർക്കു 2,200 രൂപയുടെ കാഷ്ബാക് ഓഫറും 100 ജിബി അധിക ഡാറ്റയുമുണ്ട്. 198, 299 രൂപയുടെ റിചാർജുകളിൽ ക്യാഷ് ബാക്ക് ഓഫർ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed