വായ്പ തട്ടിപ്പ്; എസ്ബിഐ നടപടിക്കെതിരെ അനിൽ അംബാനി നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി


ശാരിക

മുംബൈ l റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെയും തന്റെയും ബാങ്ക് അക്കൗണ്ടുകൾ 'തട്ടിപ്പു വിഭാഗത്തിൽ' ഉൾപ്പെടുത്തിയ എസ്ബിഐ നടപടിക്കെതിരെ പ്രമുഖ വ്യവസായി അനിൽ അംബാനി നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി.

വായ്‌പ എടുത്ത പണം മാനദണ്ഡം ലംഘിച്ചു തിരിമറി നടത്തിയെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് ബാങ്ക് നടപടി സ്വീകരിച്ചത്. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്നും രേഖകൾ കൈമാറാൻ ആറു മാസം വൈകിയെന്നുമുള്ള അനിലിൻ്റെ വാദത്തിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി.

article-image

zxczx

You might also like

Most Viewed