മുഹറഖ് മലയാളി സമാജം അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മുഹറക്ക് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മുതിർന്ന നഴ്‌സുമാരായ സുനിത എബ്രഹാം, ആശ എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് അനസ് റഹിം, ട്രഷർ ശിവശങ്കർ, മറ്റു ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്, ബാഹിറ അനസ്, പ്രമോദ് വടകര, ഉപദേശകസമിതി അംഗങ്ങളായ ശിഹാബ് കറുകപുത്തൂർ, രജീഷ് പി.സി, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ ഫ്രാങ്കോ ഫ്രാൻസിസ്, സൂര്യ നാരായൺ എന്നിവർ നേതൃത്വം നൽകി.
sfdszf