ടീൻസ് ഇന്ത്യ ബഹ്റൈൻ നടത്തിയ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു

ടീൻസ് ഇന്ത്യ ബഹ്റൈൻ റമദാനിൽ വിദ്യാർഥികൾക്കായി നടത്തിയ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ ലുഖ്മാൻ അധ്യായത്തെ ആസ്പദമാക്കിയായിരുന്നു പരീക്ഷ. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കോടെ ഹൈഫ കെ.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിമ ഖമറുദ്ദീൻ രണ്ടാം സ്ഥാനവും ഹന്നത്ത് നൗഫൽ മൂന്നാം സ്ഥാനവും നേടി.
പരീക്ഷക്ക് സാജിത സലീം, റഷീദ സുബൈർ, ബുഷ്റ ഹമീദ്, നാസ്നിൻ അൽതാഫ് തുടങ്ങിയവർ നേതൃത്വം നൽകി.
sdfsdf