വോയ്‌സ് ഓഫ് ആലപ്പി വിഷു−ഈസ്റ്റർ −ഈദ് ആഘോഷം സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി വിഷു−ഈസ്റ്റർ −ഈദ് ആഘോഷം സംഘടിപ്പിച്ചു. ‘മേടനിലാവ് 2024’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആടുജീവിതത്തിലെ യത്ഥാർത്ഥ നായകനും, മുൻ ബഹ്റൈൻ പ്രവാസിയുമായ നജീബ് വിശിഷ്ടാതിഥിയായി. നജീബിനൊപ്പം പത്നി സബിയത്ത്, ബെന്ന്യാമിനിലേക്ക് നജീബിന്റെ ജീവിതം എത്തിച്ച ആലപ്പുഴ മാവേലിക്കര സ്വദേശി സുനിൽ പിള്ള എന്നിവരും പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് അനസ് റഹിം അധ്യക്ഷത വഹിച്ചു.
സുനിൽ മാവേലിക്കര, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ: പി.വി. ചെറിയാൻ, അനിൽ യു.കെ എന്നിവർ ചേർന്ന് നജീബിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, പ്രോഗ്രാം ജോയന്റ് കൺവീനർ ഗോകുൽ കൃഷ്‌ണൻ എന്നിവർ നജീബിന് ഉപഹാരം നൽകുകയും ആക്ടിങ് പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ചേർന്ന് മൊമന്റോ കൈമാറുകയും ചെയ്‌തു. ഗാനസന്ധ്യ, നാടൻ പാട്ടുകൾ, നൃത്തം, ഗെയിമുകൾ, സദ്യ തുടങ്ങിയവ മേടനിലവിന് മാറ്റുകൂട്ടി. രാഹുൽ ബാബു, ശിൽപ വിഷ്‌ണു എന്നിവർ അവതാരകനായി.
dsfsf