കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫ ഏരിയ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു


കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായ റിഫ ഏരിയ സമ്മേളനം മാമീര്‍ ഗ്രാൻഡ് റസ്റ്റാറന്റ് ഹാളില്‍ നടന്നു. ജോ. സെക്രട്ടറി സാജന്‍ നായര്‍ സ്വാഗതം ആശംസിച്ചു. സമ്മേളനം ഏരിയ കോഓഡിനേറ്റര്‍ കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു.കെ.പി.എ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംസാരിച്ചു. രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രനും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മജു വര്‍ഗീസും അവതരിപ്പിച്ചു.

ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ഷിബു സുരേന്ദ്രനെയും മജു വര്‍ഗീസിനെയും തിരഞ്ഞെടുത്ത പ്രഖ്യാപനം ഏരിയ കോഓഡിനേറ്റര്‍ കോയിവിള മുഹമ്മദ് നടത്തി. പുതുതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റംഗം സന്തോഷ്‌ കാവനാട് നടത്തി.  പ്രസിഡന്റായി സുരേഷ് ഉണ്ണിത്താന്‍, സെക്രട്ടറിയായി സാജന്‍ നായര്‍, ട്രഷററായി അനന്തു ശങ്കർ, വൈസ് പ്രസിഡന്റ് ജമാല്‍ കോയിവിള, ജോ. സെക്രട്ടറിയായി സുബിൻ സുനിൽ കുമാർ, എക്സിക്യൂട്ടിവ്‌ അംഗങ്ങളായി അബ്ദുൽ ലത്തീഫ്, ശശിധരൻ, ബിനു ഓച്ചിറ എന്നിവരെയും തിരഞ്ഞെടുത്തു.

article-image

dfgfgdfg

You might also like

Most Viewed