വോയ്‌സ് ഓഫ് ആലപ്പി മെയ്‌ദിനം ആഘോഷിച്ചു


ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി തൊഴിലാളികളോടൊപ്പം മെയ്‌ദിനം ആഘോഷിച്ചു. മനാമയിലെ എ.സി.എം.ഇ ക്യാമ്പിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തകനായ കെ ടി സലിം മെയ്‌ദിന സന്ദേശം നൽകി. ആക്റ്റിംഗ് പ്രസിഡൻറ് അനസ് റഹിം, ജനറൽ സെക്രെട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൂടാതെ വോയ്‌സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന്റെ അഭയം പദ്ധതിയുടെ ഭാഗമായി ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണവിതരണവും നടത്തി. വോയ്‌സ് ഓഫ് ആലപ്പി സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ്ങ് ഭാരവാഹികൾ, നിരവധി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. പ്രോഗ്രാമുമായി സഹകരിച്ച എല്ലാവർക്കും ചാരിറ്റി വിങ് കൺവീനർ ലിബിൻ സാമുവൽ നന്ദി അറിയിച്ചു.

article-image

ൈീീ

article-image

ോൈാൈോാീ

You might also like

Most Viewed