മുഹറഖ് മലയാളി സമാജം മെയ് ദിനം ആഘോഷിച്ചു


മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം എരിയുന്ന വയറിന്നൊരു കൈത്താങ്ങ് ഭക്ഷണ വിതരണ പദ്ധതിയിലൂടെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി. സൽമാനിയ, മുഹറഖ് ഏരിയകളിലെ തൊഴിലാളി ക്യാമ്പുകളിൽ ആണ് ഭക്ഷണ വിതരണം നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി മുഹറഖ് മലയാളി സമാജം നടത്തിവരുന്ന പദ്ധതി ആണ് എരിയുന്ന വയറിന്നൊരു കൈത്താങ് പദ്ധതി. ഇതു പ്രകാരം പ്രതിമാസം കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം നൽകി വരുന്നു. സംഘടനയുടെ വനിതാ വേദിയുടെയും ചാരിറ്റി വിങ്ങിന്റെയും നേതൃത്വത്തിൽ ആണ് ഇതു നടന്നു വരുന്നത്.

മെയ്ദിന ആഘോഷ ഭാഗമായി നടന്ന പരിപാടി എം എം എസ് രക്ഷധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ട്രഷറർ ശങ്കർ നന്ദി പറഞ്ഞു. ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് വടകര, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ. വനിതാ വേദി നേതാക്കൾ, എക്സികുട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

article-image

ൗൈ്ാൗൈാ

You might also like

  • Lulu Exchange
  • Straight Forward

Most Viewed