പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ


ഏവർക്കും ചെറിയ പെരുന്നാളിന്റെ ആശംസകൾ. നാളെ മുതൽക്കാണ് ബഹ്റൈനിൽ പെരുന്നാൾ അവധികൾ ആരംഭിക്കുന്നത്. ഗവൺമെന്റ് ജീവനക്കാർക്കും മന്ത്രാലയങ്ങൾക്കും ഞായറാഴ്ച്ച വരെയാണ് അവധി പ്രഖ്യാപ്പിച്ചിട്ടുള്ളത്. പെരുന്നാളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് ബഹ്റൈനിൽ അരങ്ങേറുന്നത്. ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ പെരുന്നാൾ ആഘോഷം ഇന്ന് വൈകീട്ട് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും.

ഈദ് നൈറ്റ് 2024 എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ കലാകാരന്മാരായ സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളി പറമ്പ്, സിഫ്രാൻ നിസാം,മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മറ്റ് പ്രവാസി സംഘടനകളും നിരവധി പരിപാടികൾ ഈദിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. നിരവധി പേർ സൗദിയടക്കമുള്ള സ്ഥലങ്ങളിലേയ്ക്ക് പോയും അവധി ആഘോഷിക്കും. 

article-image

asdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed