ഉന്നത വിജയം കരസ്ഥമാക്കി സമസ്ത ബഹ്റൈൻ മദ്റസകളിലെ വിദ്യാർഥികൾ


സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തുമായി 5, 7, 10, +2 ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ രണ്ട് ടോപ് പ്ലസ്, 37 ഡിസ്റ്റിങ്ഷനും 60 ഫസ്റ്റ് ക്ലാസ് അടക്കം നേടി സമസ്ത ബഹ്റൈൻ മദ്റസകളിലെ വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി. ബഹ്റൈൻ സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒമ്പത് മദ്റസകളിലെ വിദ്യാർഥികൾ സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസയായ മനാമ ഇർശാദുൽ മുസ്‍ലിമീൻ മദ്റസയിൽ ഒരു സെന്‍റർ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലാണ് ഈ വർഷവും പൊതു പരീക്ഷ നടത്തിയത്. 

പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും അഭിനന്ദിക്കുന്നതായി സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികൾ അറിയിച്ചു. ഗുദൈബിയ അൽ ഹുദ തഅ്‍ലീമുൽ ഖുർആൻ മദ്റസയിലെ ഏഴാം ക്ലാസിലെ മുഹമ്മദ് റാസിൻ, മുഹമ്മദ് യാസീൻ എന്നീ രണ്ട് വിദ്യാർഥികളാണ് ടോപ് പ്ലസ് നേടി വിജയിച്ചത്. മനാമ, ഈസ്റ്റ് റിഫ, ജിദാലി, ഹമദ് ടൗൺ, ഹൂറ, ഹുദൈബിയ്യ, ഉമ്മുൽഹസം, ഹമദ് ടൗൺ, ഹിദ്ദ്, ഗലാലി എന്നീ ഏരിയകളിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ മദ്റസകളിൽ പെരുന്നാൾ കഴിഞ്ഞ ഉടനെ പുതിയ അധ്യായന വർഷം ആരംഭിക്കുമെന്നും അഡ്മിഷനും മറ്റു കാര്യങ്ങൾക്കും ഏരിയ കമ്മിറ്റികൾ സൗകര്യം ചെയ്തിട്ടുണ്ട് എന്നും സമസ്ത ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39657486 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

article-image

ോേിി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed