പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബഹ്റൈൻ കിരീടാവകാശി

രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ലോകാരോഗ്യദിനാചരണത്തിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ മികച്ച ആരോഗ്യപരിചരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രിസഭ വ്യക്തമാക്കി.
വിവിധ മന്ത്രിമാർ വകുപ്പുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ യോഗത്തിൽ വിശദീകരിച്ചു. ഗുദേബിയ പാലസിൽ വെച്ചായിരുന്നു മന്ത്രിസഭായോഗം നടന്നത്.
dgxg